ഭിന്നശേഷിക്കാരുടെ ജോലി സംവരണം: അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: 2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാര്‍ക്ക് അനുവദിക്കുന്നതിനായി 42 സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ഫങ്ഷണാലിറ്റി അസസ്മെന്റ് സാമൂഹ്യ നീതി വകുപ്പും നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങും (NISH) ചേര്‍ന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ചുമതലകള്‍ വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തന പരവുമായ ആവശ്യതകള്‍ (Physical and Functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ ഡ്രാഫ്റ്റ് ലിസ്റ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ പൊതു ജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉള്ള ഏതൊരു അഭിപ്രായവും [email protected], [email protected], എന്നീ ഇമെയില്‍ വിലാസങ്ങളിലോ RPwD Project Cell, Directorate of Social Justice, Vikas Bhavan 5th Floor, PMG, Thirvananthapuram 691033 എന്ന വിലാസത്തില്‍ തപാലായോ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അറിയിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ഈ സമയത്തിന് ശേഷം ലഭിക്കുന്ന ശുപാർശകൾ പരിഗണിക്കുന്നതല്ല.



