ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2026 മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകുന്ന ‘പ്രൊഫിഷ്യൻസി’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 10 വൈകുന്നേരം 5 മണി വരെ.
ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്).
ഗൂഗിൾ ഫോമുകൾ:
1. SSLC: https://docs.google.com/forms/d/e/1FAIpQLSc9Q4xb7pFUCd5ZqNDClQ1md4CJAjYalL741ohLD1aDSzFW7Q/viewform?usp=header
2. Plus Two: https://docs.google.com/forms/d/e/1FAIpQLSciJhXHNMhj_6PBZ39iN384mb_HcfYaXPOAoBnHiSrGMpqFQw/viewform?usp=header
മാനദണ്ഡങ്ങൾ:
എല്ലാ വിഷയങ്ങൾക്കും ‘A’ ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല).
2026- മാർച്ചിൽ എസ്എസ്എൽസി / പ്ലസ്ടു പരീക്ഷ എഴുതി പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷ, സേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അർഹരല്ല).
അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക.
എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനലിന്റെ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക്ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്).
ഗൂഗിൾ ഫോം വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവ അറ്റാച്ച് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: https://www.hpwc.kerala.gov.in/, 0471-2347768, 9497281896.



