ഭിന്നശേഷി സൗഹൃദ വിദ്യാലയം: കരട് നയരേഖ പ്രകാശനം ചെയ്തു

തിരുവനന്തപുരം; സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദ വിദ്യാലയം കരട് നയ രേഖ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി വി.ഡി സതീശൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന് നൽകിയാണ് കരട് നയരേഖാ പ്രകാശനം ചെയ്തത്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ https://generaleducation.kerala.gov.in എന്ന വെബ്സൈറ്റിൽ കരട് നയത്തിന്റെ പൂർണ്ണരൂപം ലഭ്യമാകും. പൊതു ജനങ്ങൾക്ക് ഉൾപ്പെടെ കരട് നയ രേഖ പരിശോധിച്ച് വേണ്ടത്ര നിർദ്ദേശങ്ങൾ genednpolicy@gmail.com എന്ന മെയിലിൽ നൽകാം.

വകുപ്പ് പൊതുജനങ്ങളുടെ നിർദ്ദേശം ഉൾപ്പെടെ പരിശോധിച്ച് 90 ദിവസത്തിനകം അന്തിമ നയരേഖ പ്രസിദ്ധീകരിക്കും.

പ്രകാശന ചടങ്ങൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു ഐഎഎസ്, ഡയറക്ടർ സ്നേഹിൽ കുമാർ ഐഎഎസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.കെ മഷൂദ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച് നിസാർ തുടങ്ങിയവർ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button